അമ്പലത്തറ ശിവക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ തകർത്ത് മോഷണം

പൂന്തുറ (തിരുവനന്തപുരം): അമ്പലത്തറ ശിവക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ തകർത്ത് മോഷണം. ക്ഷേത്രത്തിന്റെ വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് ശിവന്റെയും മറ്റ് ഉപദേവതകളുടെയും മുന്നിൽ സ്ഥാപിച്ചിട്ടുളള നാല് കാണിക്കവഞ്ചികളാണ് പൊട്ടിച്ച് പണം കവർന്നത്. വഞ്ചികളിലുണ്ടായിരുന്ന നോട്ടുകൾ മുഴുവനും എടുത്തശേഷം നാണയങ്ങൾ പലതും ഉപേക്ഷിച്ച നിലയിലായിരുന്നു.

കളളൻ ഷെഡിൽ സൂക്ഷിച്ചിരുന്ന സൈക്കിളും എടുത്ത് കടന്നുകളഞ്ഞു..

ക്ഷേത്രത്തിൽ കടന്ന മോഷ്ടാവ് കാണിക്ക വഞ്ചികളിലെ പണം കവർന്നശേഷം തൊട്ടുപിറകിലുളള വീട്ടിലെത്തി. അവിടെ പുറത്തിട്ടിരുന്ന പാന്റ്സും ഷർട്ടും ധരിച്ചശേഷം ഷെഡിൽ സൂക്ഷിച്ചിരുന്ന സൈക്കിളും എടുത്ത് കടന്നുകളയുകയായിരുന്നു. ഫെബ്രുവരി 5 വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു മോഷണമെന്ന് സിസിടിവികളിൽനിന്ന് ലഭിച്ച ദൃശ്യങ്ങളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.

പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി സെക്രട്ടറി

രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയും അനുബന്ധ ജീവനക്കാരുമാണ് കാണിക്ക വഞ്ചികൾ തകർത്ത നിലയിൽ കണ്ടത്. തുടർന്നെത്തിയ സെക്രട്ടറി അമ്പലത്തറ സതീഷ് കുമാർ പൂന്തുറ പോലീസിനെ വിവരമറിയിച്ചു. പതിനായിരത്തോളം രൂപയാണ് നഷ്ടപ്പെട്ടതെന്ന് സെക്രട്ടറി പറഞ്ഞു. പൂന്തുറ എസ്.എച്ച്.ഒ. ആർ. സജീവ്, എസ്.ഐ. വി. സുനിൽ ഉൾപ്പെട്ട പോലീസ് സംഘമെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡ് വിരലടയാള വിദഗ്ധർ എന്നിവരുമെത്തിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →