ത​ട​വു​കാ​രു​ടെ വേ​ത​നം വ​ര്‍​ദ്ധന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ടുളള പൊ​തു​താ​ല്‍​പ​ര്യ ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ത​ട​വു​കാ​രു​ടെ വേ​ത​നം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ പൊ​തു​താ​ല്‍​പ​ര്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. വേ​ത​ന വ​ര്‍​ധ​ന​വ് സ​ര്‍​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണ്.ഹ​ര്‍​ജി പ​രി​ഗ​ണി​ക്കാ​ന്‍ മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ണി​ച്ചു.

ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ളു​ടെ അ​ന്ത​സും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കു​ന്ന ന​ട​പ​ടി​യെന്ന് സ​ര്‍​ക്കാ​ര്‍

വേ​ത​ന വ​ര്‍​ദ്ധ​ന കേ​വ​ലം സാ​മ്പ​ത്തി​ക വി​ഷ​യം മാ​ത്ര​മ​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ളു​ടെ അ​ന്ത​സും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കു​ന്ന ന​ട​പ​ടി​യാ​ണി​തെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. ഏ​ഴ് വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ത​ട​വു​കാ​രു​ടെ വേ​ത​ന​ത്തി​ല്‍ വ​ര്‍​ധ​ന​വ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. സ്‌​കി​ല്‍​ഡ് ജോ​ലി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍​ക്ക് 620 രൂ​പ​യാ​ണ് പു​തു​ക്കി​യ വേ​ത​നം. സെ​മി സ്‌​കി​ല്‍​ഡ് ജോ​ലി​ക​ളി​ല്‍ 560 രൂ​പ​യും അ​ണ്‍ സ്‌​കി​ല്‍​ഡ് ജോ​ലി​ക​ളി​ല്‍ 530 രൂ​പ​യു​മാ​ണ് പ​രി​ഷ്‌​ക​രി​ച്ച തു​ക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →