പറശിനിക്കടവിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന ആളെയും മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ | പറശിനിക്കടവിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന കടേല്‍പറമ്പില്‍ വീട്ടില്‍ കെ പി വിജയനെ എന്ന ആളെയും മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടൂലില്‍ യുപി സ്‌കൂളിന് സമീപത്താണ് വിജയനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. .ഫെബ്രുവരി 4 ബുധനാഴ്ച അയല്‍വാസിയായ സീമ(50)യ്‌ക്കൊപ്പം വിജയന്‍ പറശിനിക്കടവിലെ സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജില്‍ മുറിയെടുത്തിരുന്നു. രാത്രി ഒമ്പതോടെ സീമയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോഡ്ജില്‍ നിന്ന് രക്ഷപ്പെട്ട വിജയന് വേണ്ടിയുള്ള തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്.

നേരത്തെയും ഇരുവരും ഈ ലോഡ്ജില്‍ മുറിയെടുത്തിട്ടുളളതാണ്.

വൈകുന്നേരം ലോഡ്ജ് മുറി പൂട്ടി പോയ വിജയന്‍ മടങ്ങിയെത്താത്തിനെ തുടര്‍ന്ന് ലോഡ്ജ് അധികൃതര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീടാണ് സീമയെ മരിച്ച നിലയില്‍ കണ്ടൈത്തിയത്. നേരത്തെയും ഇരുവരും ഈ ലോഡ്ജില്‍ മുറിയെടുത്തിരുന്നുവെന്ന് ലോഡ്ജ് അധികൃതര്‍ പോലീസിനോട് പറഞ്ഞു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →