ഡല്‍ഹിയിൽ യുവ വ്യവസായിയെ ഫുഡ് ഡെലിവറി ഏജന്റുമാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

ന്യൂഡല്‍ഹി | കൊണാട്ട് യുവ വ്യവസായിയെ ഫുഡ് ഡെലിവറി ഏജന്റുമാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. 36കാരനായ വ്യവസായി ശിവം ഗുപ്തയാണ് ക്രൂര മര്‍ദ്ദനമേറ്റു മരിച്ചത്. ജനുവരി 3-ന് രാത്രിയാണ് സംഭവം നടന്നത്. മൂന്ന് ഫുഡ് ഡെലിവറി ഏജന്റുമാര്‍ ചേര്‍ന്ന് ഹെല്‍മെറ്റ് ഉപയോഗിച്ച് ശിവത്തെ മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ് രണ്ടാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശിവം ജനുവരി 19ന് മരിച്ചു. തര്‍ക്കത്തെത്തുടര്‍ന്ന് ഡെലിവറി ഏജന്റുമാര്‍ ഹെല്‍മെറ്റ് ഉപയോഗിച്ച് ശിവത്തെ ക്രൂരമായി മര്‍ദ്ദിക്കുകയും രക്തത്തില്‍ കുളിച്ച നിലയില്‍ നടപ്പാതയില്‍ ഉപേക്ഷിക്കുകയുമായിരുന്നു .

രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. മൂന്നാമനായുള്ള തിരച്ചില്‍ തുടരുകയാണ്. ഡല്‍ഹിയിലെ പഹര്‍ഗഞ്ചില്‍ ബിസിനസ് നടത്തുന്ന അനില്‍ കാന്ത് ഗുപ്തയുടെ ഏക മകനാണ് ശിവം. ജനുവരി 2ന് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു അദ്ദേഹം. ശിവത്തിന്റെ തലയ്‌ക്കേറ്റ ഗുരുതരമായ പരുക്കുകളാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പോലീസ് ഫോറന്‍സിക് പരിശോധനകള്‍ ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →