ഡാലസ്: ശീതക്കാറ്റുവീശുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് ശനിയും ഞായറും യു.എസിൽനിന്നു പുറപ്പെടാനിരുന്ന 8400 വിമാന സർവീസുകൾ റദ്ദാക്കി. ന്യൂ മെക്സിക്കോമുതൽ ന്യൂ ഇംഗ്ലണ്ട് വരെയുള്ള പ്രദേശങ്ങളിലെ 14 കോടിപ്പേരെ ശീതക്കാറ്റ് ബാധിക്കും..ഇലിനോയ്, മിഷിഗൻ, മിനസോട്ട, ഒഹായോ തുടങ്ങി യുഎസിന്റെ വടക്ക്-മധ്യ ഭാഗങ്ങളിലെ 12-ഓളം സംസ്ഥാനങ്ങളിൽ മൈനസ് 40 ഡിഗ്രി സെൽഷ്യസാണ് താപനില.
പള്ളികൾ ഞായറാഴ്ച പ്രാർഥനകൾ ഓൺലൈനാക്കി.
ശീതക്കാറ്റുണ്ടായാൽ ജനങ്ങളെ സഹായിക്കാൻ മുപ്പതോളം രക്ഷാപ്രവർത്തകസംഘങ്ങളെ ഫെഡറൽ സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. പള്ളികൾ ഞായറാഴ്ച പ്രാർഥനകൾ ഓൺലൈനാക്കി. ലൂയിസിയാനയിലെ കാർണിവൽ പരേഡുകൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തു. .
