ജാ​​​​തീ​​​​യ അധിക്ഷേപത്തിന്റെ പേ​​​​രി​​​​ൽ സ​​​​സ്പെ​​​​ൻ​​​​ഷ​​​​നി​​​​ലാ​​​​യി​​​​രു​​​​ന്ന ഡെ​​​​പ്യൂ​​​​ട്ടി ത​​​​ഹ​​​​സി​​​​ൽ​​​​ദാ​​​​ർ മ​​​​രി​​​​ച്ചു

കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്: ഇ. ​​​​ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ൻ എം​​​​എ​​​​ൽ​​​​എ​​​​യെ​​​​യും അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് വി​​​​മാ​​​​ന​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച മ​​​​ല​​​​യാ​​​​ളി ന​​​​ഴ്സ് ര​​​​ഞ്ജി​​​​ത ജി. ​​​​നാ​​​​യ​​​​രെ​​​​യും ജാ​​​​തീ​​​​യ​​​​മാ​​​​യി ആ​​​​ക്ഷേ​​​​പി​​​​ച്ച​​​​തി​​​​ന് സ​​​​സ്പെ​​​​ൻ​​​​ഷ​​​​നി​​​​ലാ​​​​യി​​​​രു​​​​ന്ന ഡെ​​​​പ്യൂ​​​​ട്ടി ത​​​​ഹ​​​​സി​​​​ൽ​​​​ദാ​​​​ർ മ​​​​രി​​​​ച്ചു. വെ​​​​ള്ള​​​​രി​​​​ക്കു​​​​ണ്ട് താ​​​​ലൂ​​​​ക്ക് ഓ​​​​ഫീ​​​​സി​​​​ലെ ഡെ​​​​പ്യൂ​​​​ട്ടി ത​​​​ഹ​​​​സി​​​​ൽ​​​​ദാ​​​​റാ​​​​യി​​​​രു​​​​ന്ന കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട് ആ​​​​ന​​​​ന്ദാ​​​​ശ്ര​​​​മം സ്വ​​​​ദേ​​​​ശി എ. ​​​​പ​​​​വി​​​​ത്ര​​​​നാ​​​​ണ് (56) ഇ​​​​ന്ന​​​​ലെ (22.01.2026) പ​​​​രി​​​​യാ​​​​ര​​​​ത്തെ ക​​​​ണ്ണൂ​​​​ർ ഗ​​​​വ. മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ മ​​​​രി​​​​ച്ച​​​​ത്. ഏ​​​​റെ നാ​​​​ളാ​​​​യി അ​​​​സു​​​​ഖ​​​​ബാ​​​​ധി​​​​ത​​​​നാ​​​​യി ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു.

ആ​​​​ദ്യ സ​​​​സ്പെ​​​​ൻ​​​​ഷൻ

റ​​​​വ​​​​ന്യു വ​​​​കു​​​​പ്പി​​​​ലെ സി​​​​പി​​​​ഐ സം​​​​ഘ​​​​ട​​​​നാ നേ​​​​താ​​​​വാ​​​​യി​​​​രു​​​​ന്ന പ​​​​വി​​​​ത്ര​​​​ൻ സ്വ​​​​ന്തം പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ നേ​​​​താ​​​​വും മു​​​​ൻ റ​​​​വ​​​​ന്യു മ​​​​ന്ത്രി​​​​യു​​​​മാ​​​​യ ഇ. ​​​​ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​നെ ജാ​​​​തീ​​​​യ​​​​മാ​​​​യി അ​​​​ധി​​​​ക്ഷേ​​​​പി​​​​ച്ചു​​​​കൊ​​​​ണ്ട് ഫേ​​​​സ്ബു​​​​ക്ക് പോ​​​​സ്റ്റി​​​​ട്ട​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണ് ആ​​​​ദ്യം സ​​​​സ്പെ​​​​ൻ​​​​ഷ​​​​നി​​​​ലാ​​​​യ​​​​ത്. നാ​​​​യ​​​​ർ സ​​​​മു​​​​ദാ​​​​യാം​​​​ഗ​​​​മാ​​​​യ ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​നെ ജാ​​​​തീ​​​​യ​​​​മാ​​​​യി ആ​​​​ക്ഷേ​​​​പി​​​​ച്ച​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​പെ​​​​ടു​​​​ന്ന ത​​​​ന്നെ സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​തി​​​​ലെ വൈ​​​​രു​​​​ധ്യം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യും പ​​​​വി​​​​ത്ര​​​​ൻ വി​​​​വാ​​​​ദ​​​​ങ്ങ​​​​ളി​​​​ൽ നി​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

തി​​​​രി​​​​ച്ചെ​​​​ടു​​​​ത്ത​​​​തി​​​​ന് തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ര​​​​ഞ്ജി​​​​ത ജി. ​​​​നാ​​​​യ​​​​രെ ജാ​​​​തീ​​​​യ​​​​മാ​​​​യി ആ​​​​ക്ഷേ​​​​പി​​​​ച്ച് അറസ്റ്റിലായത്

പി​​​​ന്നീ​​​​ട് തി​​​​രി​​​​ച്ചെ​​​​ടു​​​​ത്ത​​​​തി​​​​ന് തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ര​​​​ഞ്ജി​​​​ത ജി. ​​​​നാ​​​​യ​​​​രെ ജാ​​​​തീ​​​​യ​​​​മാ​​​​യി ആ​​​​ക്ഷേ​​​​പി​​​​ച്ചു​​​​കൊ​​​​ണ്ട് ഫേ​​​​സ്ബു​​​​ക്ക് പോ​​​​സ്റ്റി​​​​ട്ട് വീ​​​​ണ്ടും സ​​​​സ്പെ​​​​ൻ​​​​ഷ​​​​നി​​​​ലാ​​​​യ​​​​ത്. ഈ ​​​​സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പ​​​​വി​​​​ത്ര​​​​ൻ അ​​​​റ​​​​സ്റ്റി​​​​ലാ​​​​വു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. സ​​​​സ്പെ​​​​ൻ​​​​ഷ​​​​നും അ​​​​ന്വേ​​​​ഷ​​​​ണ​​​​വും തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​നാ​​​​യ​​​​ത്. ​​​​സ​​​​സ്പെ​​​​ൻ​​​​ഷ​​​​നി​​​​ല്ലാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ ഈ ​​​​വ​​​​ർ​​​​ഷം സ​​​​ർ​​​​വീ​​​​സി​​​​ൽ​​​​നി​​​​ന്ന് വി​​​​ര​​​​മി​​​​ക്കേ​​​​ണ്ട​​​​താ​​​​യി​​​​രു​​​​ന്നു. ഭാ​​​​ര്യ: ധ​​​​ന്യ. മ​​​​ക്ക​​​​ൾ: ന​​​​ന്ദ​​​​കി​​​​ഷോ​​​​ർ, റി​​​​ഷി​​​​ക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →