ജെ.​​​ബി.​​​ കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ഭൂ​​​രി​​​ഭാ​​​ഗം ശി​​​പാ​​​ർ​​​ശ​​​ക​​​ളും ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​വ​​​ലോ​​​ക​​​ന യോ​​​ഗത്തിൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ക്രി​​​സ്ത്യ​​​ൻ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ, സാ​​​മ്പ​​​ത്തി​​​ക പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ, ക്ഷേ​​​മം എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​ഠി​​​ക്കാ​​​നാ​​​യി നി​​​യോ​​​ഗി​​​ച്ച ജെ.​​​ബി.​​​ കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ഭൂ​​​രി​​​ഭാ​​​ഗം ശി​​​പാ​​​ർ​​​ശ​​​ക​​​ളും ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന അ​​​വ​​​ലോ​​​ക​​​ന യോ​​​ഗം.17 വ​​​കു​​​പ്പു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി ശി​​​പാ​​​ർ​​​ശ ന​​​ട​​​പ്പി​​​ലാ​​​ക്കി. 220 ശി​​​പാ​​​ർ​​​ശ​​​ക​​​ളി​​​ലും ഉ​​​പ​​​ശി​​​പാ​​​ർ​​​ശ​​​ക​​​ളി​​​ലും ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി.

284 ശി​​​പാ​​​ർ​​​ശ​​​ക​​​ളും 45 ഉ​​​പ​​​ശി​​​പാ​​​ർ​​​ശ​​​ക​​​ളു​​​മാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

ഏ​​​ഴു ശി​​​പാ​​​ർ​​​ശ​​​ക​​​ൾ മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​യ്​​​ക്കാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് അ​​​ത​​​തു വ​​​കു​​​പ്പു​​​ക​​​ൾ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു വ​​​രു​​​ന്ന​​​താ​​​യി യോ​​​ഗ​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ക​​​മ്മീ​​​ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ച്ച 284 ശി​​​പാ​​​ർ​​​ശ​​​ക​​​ളും 45 ഉ​​​പ​​​ശി​​​പാ​​​ർ​​​ശ​​​ക​​​ളു​​​മാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. നി​​​ല​​​വി​​​ലെ നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ വേ​​​ഗ​​​ത്തി​​​ൽ ന​​​ട​​​പ​​​ടി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗ​​​ത്തി​​​ൽ വി​​​ല​​​യി​​​രു​​​ത്തി.

ഇനിയും ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​വു​​​ന്ന​​​വ കാ​​​ല​​​താ​​​മ​​​സം കൂ​​​ടാ​​​തെ ന​​​ട​​​പ്പാ​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശം

മ​​​റ്റു വ​​​കു​​​പ്പു​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യേ​​​ണ്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പെ​​​ട്ടെ​​​ന്ന് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു. ന​​​ട​​​പ്പാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ അ​​​റി​​​യി​​​ക്കാ​​​നും ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​വു​​​ന്ന​​​വ കാ​​​ല​​​താ​​​മ​​​സം കൂ​​​ടാ​​​തെ ന​​​ട​​​പ്പാ​​​ക്കാ​​​നും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →