ന്യൂയോർക്ക്: വെനസ്വേലയിലെ അമേരിക്കൻ നടപടിയിൽ യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം ഇന്നു (ജനുവരി 5) നടക്കും. ‘അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണികൾ’ എന്ന അജൻഡയിൽ പ്രാദേശികസമയം രാവിലെ പത്തിനാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്.വെനസ്വേലയിലെ യുഎസ് സൈനിക നടപടി ആശങ്കാജനകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകിയിരുന്നു.
അപകടകരമായ ഒരു കീഴ്വഴക്കത്തിനാണ് ഈ സംഭവം തുടക്കമിടുന്നതെന്ന് ഗുട്ടെറസ്
മേഖലയിൽ ഇതു പ്രത്യാഘാതങ്ങളുണ്ടാക്കാൻ സാധ്യതയുണ്ടെന്നും അപകടകരമായ ഒരു കീഴ്വഴക്കത്തിനാണ് ഈ സംഭവം തുടക്കമിടുന്നതെന്നും ഗുട്ടെറസ് വ്യക്തമാക്കി.അഞ്ച് സ്ഥിരാംഗങ്ങളും സ്ഥിരമല്ലാത്ത 10 അംഗങ്ങളും ഉൾപ്പെടുന്ന 15 അംഗ സുരക്ഷാ കൗൺസിലിന്റെ പ്രസിഡന്റ് പദവി നിലവിൽ വഹിക്കുന്നത് സൊമാലിയയാണ്.
