മലപ്പുറം: കരുളായിയിൽ നിന്ന് കാണാതായ പതിനെഴുകാരിയെ കണ്ടെത്തി. പ്ലസ് ടു വിദ്യാർഥിനിയായ കരുളായി സ്വദേശിനിയെയാണ് കോഴിക്കോട് നിന്ന് കണ്ടെത്തിയത്. ജനുവരി 3 ശനിയാഴ്ച രാത്രിയോടെ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ നിന്നാണ് വീട്ടുകാര്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച മുതൽ ആണ് പെണ്‍കുട്ടിയെ കാണാതായത്. വീട്ടുകാരുമായി പിണങ്ങിയാണ് പെണ്‍കുട്ടി ഉച്ചക്ക് വീട് വിട്ട് ഇറങ്ങിയത്.
.പൂക്കോട്ടുംപാടം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.
കോഴിക്കോട് ബസ് സ്റ്റാൻഡിൽ കണ്ടതായി വിവരം കിട്ടിയതിനെ തുടർന്ന് സഹോദരങ്ങൾ അവിടെയെത്തി പരിശോധിച്ചെങ്കിലും ആദ്യം കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ നിന്ന് കണ്ടെത്തുകയായിരുന്നു.പൂക്കോട്ടുംപാടം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
