ശ​​ബ​​രി​​മ​​ല സ്വ​​ർ​​ണ​​ക്കൊ​​ള്ള​​ : യ​​ഥാ​​ർ​​ഥ വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​രണമെങ്കിൽ ഹൈ​​ക്കോ​​ട​​തി​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലും മേ​​ൽ​​നോ​​ട്ട​​ത്തി​​ലും സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം വരണമെന്ന് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല

തി​​രു​​വ​​ന​​ന്ത​​പു​​രം: ഹൈ​​ക്കോ​​ട​​തി​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലും മേ​​ൽ​​നോ​​ട്ട​​ത്തി​​ലും സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം വ​​ന്നാ​​ൽ മാ​​ത്ര​​മേ ശ​​ബ​​രി​​മ​​ല സ്വ​​ർ​​ണ​​ക്കൊ​​ള്ള​​യ്ക്കു പി​​ന്നി​​ലെ യ​​ഥാ​​ർ​​ഥ വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​രി​​ക​​യു​​ള്ളൂയെന്ന് കോ​​ണ്‍ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​കസ​​മി​​തി അം​​ഗം ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല.അ​​ന്താ​​രാ​​ഷ്‌​​ട്ര മാ​​ന​​ങ്ങ​​ളു​​ള്ള ഒ​​രു കേ​​സാ​​ണി​​തെ​​ന്ന് ബോ​​ധ്യ​​മു​​ള്ള​​തു​​കൊ​​ണ്ടാ​​ണ് ഒ​​രു വി​​ദേ​​ശ​​മ​​ല​​യാ​​ളി ത​​ന്നോ​​ട് ഇ​​ക്കാ​​ര്യം പ​​റ​​ഞ്ഞ​​പ്പോ​​ൾ ഉ​​ട​​ൻ ത​​ന്നെ പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​ന്‍റെ മു​​ന്നി​​ൽ ചെ​​ന്ന് ത​​നി​​ക്ക് അ​​റി​​യാ​​വു​​ന്ന വി​​വ​​ര​​ങ്ങ​​ൾ പ​​റ​​ഞ്ഞ​​ത്. അ​​യ്യ​​പ്പ​​ന്‍റെ സ്വ​​ർ​​ണം അ​​ടി​​ച്ചു​​കൊ​​ണ്ടു​​പോ​​യ​​വ​​ർ നി​​യ​​മ​​ത്തി​​ന്‍റെ മു​​ന്നി​​ൽ വ​​ന്നേ മ​​തി​​യാ​​കൂ. അ​​തു​​കൊ​​ണ്ടാ​​ണ് ഹൈ​​ക്കോ​​ട​​തി​​യു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ലും നി​​യ​​ന്ത്ര​​ണ​​ത്തി​​ലും സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം വേ​​ണ​​മെ​​ന്ന് നി​​ര​​ന്ത​​രം ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്.

ക്ഷേ​​ത്ര​​ങ്ങ​​ളി​​ലെ പു​​രാ​​വ​​സ്തു​​ക്ക​​ൾ അ​​ടി​​ച്ചു​​മാ​​റ്റാ​​നു​​ള്ള നീ​​ക്കം ആ​​ദ്യ പി​​ണ​​റാ​​യി സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​ല​​ത്തു ന​​ട​​ന്നി​​രു​​ന്നു.

സു​​ഭാ​​ഷ് ക​​പൂ​​റി​​നെ​​പ്പോ​​ലു​​ള്ള ആ​​ളു​​ക​​ൾ ഇ​​തി​​ന് പി​​ന്നി​​ലു​​ണ്ടോ എ​​ന്നും ഹൈ​​ക്കോ​​ട​​തി സം​​ശ​​യം പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രു​​ന്നു. ശ​​ബ​​രി​​മ​​ല​​യി​​ൽ മാ​​ത്ര​​മ​​ല്ല, കേ​​ര​​ള​​ത്തി​​ലെ തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡി​​ന്‍റെ കീ​​ഴി​​ലു​​ള്ള ക്ഷേ​​ത്ര​​ങ്ങ​​ളി​​ലെ പു​​രാ​​വ​​സ്തു​​ക്ക​​ൾ അ​​ടി​​ച്ചു​​മാ​​റ്റാ​​നു​​ള്ള നീ​​ക്കം ആ​​ദ്യ പി​​ണ​​റാ​​യി സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​ല​​ത്തു ന​​ട​​ന്നി​​രു​​ന്നു. പ്ര​​തി​​പ​​ക്ഷ നേ​​താ​​വെ​​ന്ന നി​​ല​​യി​​ൽ അ​​ന്ന് താ​​ൻ ഇ​​ട​​പെ​​ട്ട് ആ ​​നീ​​ക്കം ത​​ട​​ഞ്ഞെന്നും ചെ​​ന്നി​​ത്ത​​ല പറഞ്ഞു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →