പോലീസിനെയും എക്സൈസിനെയും കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞുവന്ന പ്രതി പിടിയിലായി

ചിറ്റാര്‍ | വര്‍ഷങ്ങളോളമായി പോലീസിനെയും എക്സൈസിനെയും കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞുവന്ന പ്രതി ചിറ്റാര്‍ പോലീസിന്റെ പിടിയിലായി. സീതത്തോട് ഗുരുനാഥന്‍ മണ്ണ് സ്വദേശിയായ പുത്തന്‍വീട്ടില്‍ ഷാജി (50) ആണ് അറസ്റ്റിലായത്. ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്ക് കൈവശം വച്ചതിന് ചിറ്റാര്‍ പോലീസും ചാരായം വാറ്റുന്നതിനുള്ള വാഷ് കൈവശം സൂക്ഷിച്ചതിന് എക്സൈസും പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി കഴിഞ്ഞ ഒരു വര്‍ഷമായി ബെല്ലാരി, സൂറത്ത് എന്നീ സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു .

പ്രതി നാട്ടിലെത്തിയതായി വിവരം ലഭിച്ചു

തുടര്‍ച്ചയായ അന്വേഷണത്തില്‍ പ്രതി നാട്ടിലെത്തിയതായി വിവരം ലഭിച്ചു. തുടര്‍ന്ന്, ചിറ്റാര്‍പോലീസ് ഇന്‍സ്പെക്ടര്‍ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ. അനില്‍ കുമാര്‍, എ എസ് ഐ. അനില്‍, സി പി ഒമാരായ അജിത്ത്, സജിന്‍ എന്നിവരടങ്ങിയ സംഘം സീതത്തോട്ടില്‍ നിന്നും ഷാജിയെ പിടികൂടുകയായിരുന്നു. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →