ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്ന് (ഡിസംബർ-29) കേരളത്തിലെത്തും

തിരുവനന്തപുരം | ദ്വിദിന സന്ദര്‍ശനാര്‍ത്ഥം ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഡിസംബർ29 ന് കേരളത്തിലെത്തും. രാത്രി ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20-ന് പാളയം എല്‍ എം എസ് കോമ്പൗണ്ടില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് ലോക്ഭവനില്‍ തങ്ങുന്ന അദ്ദേഹം 30ന് രാവിലെ പത്തിന് വര്‍ക്കല ശിവഗിരിയില്‍ 93-ാമത് ശിവഗിരി തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യും.

നാളെ(30.12.2025) 12.05-ന് മാര്‍ ഇവാനിയോസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യും.

ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷം 12.05-ന് മാര്‍ ഇവാനിയോസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 1.25ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഉപരാഷ്ട്രപതി തിരികെ ഡല്‍ഹിയിലേക്ക് പോകും..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →