.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടി മറികടക്കാൻ വീണ്ടും കേരളയാത്രയ്ക്ക് ഒരുങ്ങി എൽഡിഎഫ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ടാണ് ഇടതുപക്ഷത്തിന്റെ പുതിയ നീക്കം. മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കുന്ന യാത്രയുടെ തീയതി അടുത്ത എൽഡിഎഫ് യോഗത്തിൽ തീരുമാനിക്കും. കേന്ദ്രസർക്കാരിനെതിരായ സമരവും പ്രഖ്യാപിച്ചിട്ടുണ്ട് എൽഡിഎഫ്.
മുഖ്യമന്ത്രിക്കൊപ്പം എല്ലാ മന്ത്രിമാരും പങ്കെടുക്കും
ജനങ്ങളിലേക്ക് കൂടുതൽ അടുക്കുക, ഇടതുസർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളെ അറിയിക്കുക എന്നതാണ് എൽഡിഎഫ് കേരള യാത്രയിലൂടെ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ നടത്തുന്ന യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ മുഖ്യമന്ത്രിക്കൊപ്പം എല്ലാ മന്ത്രിമാരും പങ്കെടുക്കും എന്നാണ് വിവരം.
കേന്ദ്രസർക്കാരിനിതിരെ സമരപ്രഖ്യാപനം
കേന്ദ്രസർക്കാരിനെതിരെ ഒരു സമരപ്രഖ്യാപനം കൂടി എൽഡിഎഫ് നടത്തുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ തൊഴിൽ നയങ്ങൾക്കടക്കം എതിരെയുള്ള സമരപ്രഖ്യാപനം ജനുവരി 12-ന് തിരുവനന്തപരുത്താണ് നടക്കുക എന്നാണ് വിവരം
