മ​​​ത​​​പ​​​ര​​​മാ​​​യ വി​​​വേ​​​ച​​​നം കാ​​​ട്ടു​​​ന്നവർക്കെതിരെ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെന്ന മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വിജയൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന​​​വ​​​ർ​​​ക്കെ​​​തിരേയും മ​​​ത​​​പ​​​ര​​​മാ​​​യ വി​​​വേ​​​ച​​​നം കാ​​​ട്ടു​​​ന്ന സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് എ​​​തിരേയും ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മ​​​ന്നു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.ക​​​രോ​​​ൾ സം​​​ഘ​​​ത്തെ ആ​​​ക്ര​​​മി​​​ച്ചതായും ചി​​​ല സ്വ​​​കാ​​​ര്യ സ്കൂ​​​ളു​​​ക​​​ളി​​​ൽ ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷം ന​​​ട​​​ത്തു​​​ന്ന​​​തി​​​നെതിരേ ആ​​​ർ​​​എ​​​സ്എ​​​സ് അ​​​നു​​​കൂ​​​ല സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ൽ നി​​​ന്ന് സ​​​മ്മ​​​ർ​​​ദ​​​വും ഭീ​​​ഷ​​​ണി​​​യും ഉ​​​ണ്ടാ​​​കു​​​ന്ന​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ച്ചിട്ടുണ്ട്. ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​ടി​​​യ​​​ന്ത​​​ര അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​ട്ടു​​​ണ്ട്. അ​​​ക്ര​​​മം ന​​​ട​​​ത്തി​​​യ​​​വ​​​ർ​​​ക്ക് എ​​​തിരേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ത്ത​​​രം ശ​​​ക്തി​​​ക​​​ൾ ത​​​ല​​​പൊ​​​ക്കു​​​ന്നു​​​വെ​​​ന്ന​​​ത് ഗൗ​​​ര​​​വ​​​മാ​​​യി കാ​​​ണു​​​ന്നു.

കരോള്‍ സം​​​ഘ​​​ത്തി​​​നു​​​നേരേ സം​​​ഘ​​​പ​​​രി​​​വാ​​​ർ അ​​​ക്ര​​​മ​​​മു​​​ണ്ടാ​​​യി.

പാ​​​ല​​​ക്കാ​​​ട് പു​​​തു​​​ശേ​​​രി​​​യി​​​ൽ കു​​​ട്ടി​​​ക​​​ൾ അ​​​ട​​​ങ്ങു​​​ന്ന കരോള്‍ സം​​​ഘ​​​ത്തി​​​നു​​​നേരേ സം​​​ഘ​​​പ​​​രി​​​വാ​​​ർ അ​​​ക്ര​​​മ​​​മു​​​ണ്ടാ​​​യി. ഈ ​​​അ​​​ക്ര​​​മി​​​സം​​​ഘ​​​ത്തെ ന്യാ​​​യീ​​​ക​​​രി​​​ച്ചാ​​​ണ് ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ രം​​​ഗ​​​ത്തു വ​​​ന്ന​​​ത്. കരോള്‍ സം​​​ഘ​​​ങ്ങ​​​ളെ അ​​​പ​​​മാ​​​നി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ, അ​​​വ​​​ർ മ​​​ദ്യ​​​പി​​​ക്കാ​​​റു​​​ണ്ടെ​​​ന്നും മാ​​​ന്യ​​​ത​​​യി​​​ല്ലാ​​​ത്ത രീ​​​തി​​​യി​​​ലാ​​​ണ് കരോള്‍ ന​​​ട​​​ന്ന​​​തെ​​​ന്നു​​​മു​​​ള്ള ന്യാ​​​യീ​​​ക​​​ര​​​ണ​​​മാ​​​ണ് ചി​​​ല മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ നി​​​ര​​​ത്തി​​​യ​​​ത്.

മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്ക് എ​​​തിരേയു​​​ള്ള ഒ​​​രു ക​​​ട​​​ന്നുക​​​യ​​​റ്റ​​​ത്തെ​​​യും അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ല.

ചി​​​ല സ്കൂ​​​ളു​​​ക​​​ൾ ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽനി​​​ന്ന് വാ​​​ങ്ങി​​​യ പ​​​ണം തി​​​രി​​​കെ ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഭ​​​ര​​​ണ​​​ഘ​​​ട​​​ന അ​​​നു​​​വ​​​ദി​​​ച്ചുന​​​ൽ​​​കു​​​ന്ന മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്ക് എ​​​തിരേയു​​​ള്ള ഒ​​​രു ക​​​ട​​​ന്നുക​​​യ​​​റ്റ​​​ത്തെ​​​യും അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ല. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തേ സ​​​മ​​​യ​​​ത്ത് ക്രി​​​സ്മ​​​സി​​​ന് കേ​​​ക്കും കൊ​​​ണ്ട് ക്രൈ​​​സ്ത​​​വ ഭ​​​വ​​​ന​​​ങ്ങ​​​ളി​​​ലും ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​വ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ ക്രി​​​സ്മ​​​സ് ക​​​രോ​​​ൾ സം​​​ഘ​​​ത്തെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​ത്.

അ​​​പ​​​ര​​​മ​​​ത വി​​​ദ്വേ​​​ഷം പ​​​ട​​​ർ​​​ത്തി മ​​​ത​​​നി​​​ര​​​പേ​​​ക്ഷ​​​ത​​​യെ ക​​​ള​​​ങ്ക​​​പ്പെ​​​ടു​​​ത്തു​​​ന്ന സം​​​ഘ​​​പ​​​രി​​​വാ​​​ർ ശ്ര​​​മ​​​ങ്ങ​​​ളെ അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ല

ആ​​​ർ​​​എ​​​സ്എ​​​സ് മു​​​ഖ​​​പ​​​ത്ര​​​മാ​​​യ ഓ​​​ർ​​​ഗ​​​നൈ​​​സ​​​റി​​​ൽ ക്രി​​​സ്ത്യ​​​ൻ സ​​​ഭ​​​ക​​​ളു​​​ടെ സ്വ​​​ത്തി​​​നെ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു​​​ള്ള ലേ​​​ഖ​​​നം പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​തും ആ​​​ർ​​​എ​​​സ്എ​സി​ന്‍റെ ഉ​​​ള്ളി​​​ലി​​​രി​​​പ്പ് കാ​​​ട്ടി​​​ത്ത​​​ന്ന സം​​​ഭ​​​വ​​​മാ​​​യി​​​രു​​​ന്നു. അ​​​പ​​​ര​​​മ​​​ത വി​​​ദ്വേ​​​ഷം പ​​​ട​​​ർ​​​ത്തി മ​​​ത​​​നി​​​ര​​​പേ​​​ക്ഷ​​​ത​​​യെ ക​​​ള​​​ങ്ക​​​പ്പെ​​​ടു​​​ത്തു​​​ന്ന സം​​​ഘ​​​പ​​​രി​​​വാ​​​ർ ശ്ര​​​മ​​​ങ്ങ​​​ളെ ന​​​മ്മു​​​ടെ നാ​​​ട് ഒ​​​രു ത​​​ര​​​ത്തി​​​ലും അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ല എ​​​ന്ന് ആ​​​വ​​​ർ​​​ത്തി​​​ച്ചു പ​​​റ​​​യേ​​​ണ്ട സ​​​ന്ദ​​​ർ​​​ഭംകൂ​​​ടി​​​യാ​​​ണ് ക്രി​​​സ്മ​​​സ് പു​​​തു​​​വ​​​ത്സ​​​ര വേ​​​ള​​​യെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →