ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​ക്കു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ശ​​​​ങ്ക പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച് സി​​​​ബി​​​​സി​​​​ഐ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​ക്കു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ശ​​​​ങ്ക പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച് ഭാ​​​​ര​​​​ത ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ൻ സ​​​​മി​​​​തി (​​​​സി​​​​ബി​​​​സി​​​​ഐ).ക​​​​രോ​​​​ൾ സം​​​​ഘ​​​​ങ്ങ​​​​ളെ​​​​യും പ​​​​ള്ളി​​​​ക​​​​ളി​​​​ൽ പ്രാ​​​​ർ​​​​ഥി​​​​ക്കാ​​​​ൻ ഒ​​​​ത്തു​​​​കൂ​​​​ടി​​​​യ​​​​വ​​​​രെ​​​​യും ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​​​ള്ള ആ​​​​സൂ​​​​ത്രി​​​​ത അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ഉ​​​​റ​​​​പ്പുന​​​​ൽ​​​​കു​​​​ന്ന മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തെ​​​​യും ജീ​​​​വി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​ത്തെ​​​​യും ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​ണെ​​​​ന്ന് സി​​​​ബി​​​​സി​​​​ഐ പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ക്രി​​​​സ്മ​​​​സ് ആ​​​​ഘോ​​​​ഷ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി​​​​യ സ്ത്രീ​​​​യെ ശാ​​​​രീ​​​​രി​​​​ക​​​​മാ​​​​യി ഉ​​​​പ​​​​ദ്ര​​​​വി​​​​ച്ച ബി​​​​ജെ​​​​പി നേ​​​​താ​​​​വി​​​​നെതിരെ നടപടി സ്വീകരിക്കണം

ജ​​​​ബ​​​​ൽ​​​​പു​​​​രി​​​​ൽ ക്രി​​​​സ്മ​​​​സ് ആ​​​​ഘോ​​​​ഷ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി​​​​യ കാ​​​​ഴ്ച​​​​പ​​​​രി​​​​മി​​​​തി​​​​യു​​​​ള്ള സ്ത്രീ​​​​യെ ശാ​​​​രീ​​​​രി​​​​ക​​​​മാ​​​​യി ഉ​​​​പ​​​​ദ്ര​​​​വി​​​​ക്കു​​​​ക​​​​യും അ​​​​പ​​​​മാ​​​​നി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത ബി​​​​ജെ​​​​പി നേ​​​​താ​​​​വി​​​​നെ പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്കാ​​​​ൻ ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​ർ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്ന് സി​​​​ബി​​​​സി​​​​ഐ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

രാ​​​​ജ്യ​​​​മെ​​​​മ്പാ​​​​ടും സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യും സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യും ക്രി​​​​സ്മ​​​​സ് ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ സം​​​​ര​​​​ക്ഷ​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം

ഛത്തീ​​​​സ്ഗ​​​​ഡി​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ഇ​​​​ന്നു ബ​​​​ന്ദി​​​​ന് ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത് ഹി​​​​ന്ദു​​​​ത്വ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന പോ​​​​സ്റ്റ​​​​റു​​​​ക​​​​ൾ അ​​​​സ്വ​​​​സ്ഥ​​​​ത ജനി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​ണ്.വി​​​​ദ്വേ​​​​ഷ​​​​വും അ​​​​ക്ര​​​​മ​​​​വും പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന എ​​​​ല്ലാ വ്യ​​​​ക്തി​​​​ക​​​​ൾ​​​​ക്കും സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ​​​​ക്കു​​​​മെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നും രാ​​​​ജ്യ​​​​മെ​​​​മ്പാ​​​​ടും സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യും സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യും ക്രി​​​​സ്മ​​​​സ് ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ സം​​​​ര​​​​ക്ഷ​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും സി​​​​ബി​​​​സി​​​​ഐ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →