കണ്ണൂരിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരേ ആക്രമണം

കണ്ണൂർ: പാനൂരിനടുത്ത് പാറാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരേ ആക്രമണം. ഓഫീസിനുള്ളിലെ കൊടിതൊരണങ്ങളും നേതാക്കളുടെ ചിത്രങ്ങളും കത്തിനശിച്ചനിലയിൽ കണ്ടെത്തി. പാറാട് ടൗൺ ബ്രാഞ്ച് ഓഫീസിനുള്ളിലാണ് സാധനങ്ങളെല്ലാം തീയിട്ട് നശിപ്പിച്ചനിലയിൽ കണ്ടെത്തിയത്.

സിപിഎമ്മിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. .

തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ മേഖലയിലുണ്ടായ സംഘർഷത്തിനിടെ കെട്ടിടത്തിന്റെ എയർഹോളിലൂടെ ഓഫീസിനകത്തേക്ക് തീയിട്ടെന്നാണ് സംശയിക്കുന്നത്. ഡിസംബർ 22 തിങ്കളാഴ്ച മേഖലയിലെ എൽഡിഎഫ് ജനപ്രതിനിധികൾ സ്വീകരണമൊരുക്കിയിരുന്നു. ഇതിനായി ഓഫീസ് തുറന്നപ്പോഴാണ് കൊടിതോരണങ്ങളും മറ്റും കത്തിനശിച്ചനിലയിൽ കണ്ടെത്തിയത്.സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉൾപ്പെടെയുള്ള നേതാക്കൾ ഓഫീസ് സന്ദർശിച്ചു. സിപിഎമ്മിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →