വീട്ടിലെ മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം കാട്ടിലൊളിച്ച യുവാവ് കടന്നല്ലിന്റെ കുത്തേറ്റ് പുറത്തുചാടി

ഇലവുംതിട്ട (പത്തനംതിട്ട): കുടുംബകലഹത്തെ തുടർന്ന് വീട്ടിലെ മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം കാട്ടിൽകയറി ഒളിച്ച യുവാവ് കടന്നല്ലിന്റെ കുത്തേറ്റ് പുറത്തുചാടി .ഇലവുംതിട്ട ചന്ദനക്കുന്ന് കുന്നമ്പള്ളിയിൽ മനോജ് (46) ആണ് ഭാര്യ, മകൻ, ഭാര്യാമാതാവ് എന്നിവരെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ഡിസംബർ 17ബുധനാഴ്ച രാത്രി 11.30-നായിരുന്നു സംഭവം.

പരിക്കേറ്റ മനോജിനെ പോലീസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി .

തുടർന്ന് ഇയാൾ സമീപത്തെ നാമക്കുഴി മലയിൽ ഒളിച്ചു. കാട്ടിൽ ഒളിച്ചിരുന്ന ഇയാൾക്ക് കടന്നൽ കുത്തേറ്റതോടെ വ്യാഴാഴ്ച വൈകീട്ട് സഹായത്തിനായി മലയിറങ്ങി. സാരമായി പരിക്കേറ്റ മനോജിനെ പോലീസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വെട്ടേറ്റ ഭാര്യയും മകനും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →