മസ്‌കറ്റ് | ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കില്‍ നിന്നും രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് ഒമാന്‍’ (ഫസ്റ്റ് ക്ലാസ്) ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും അടയാളമാണ് ഈ പുരസ്‌കാരമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഒമാന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും നന്ദി അറിയിച്ച് മോദി
ബഹുമതി നല്‍കി ആദരിച്ച സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിനും ഒമാന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ഈ ചരിത്ര മുഹൂര്‍ത്തം ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .
