കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ർ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍

തൃ​ശൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ര്‍​ത്തി ഇ​റ​ങ്ങി​പ്പോ​യ ഡ്രൈ​വ​റെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.പാ​ല​ക്കാ​ട് നെ​ന്മാ​റ ചാ​ത്ത​മം​ഗ​ലം സ്വ​ദേ​ശി ന​മ്പൂ​തി​രി​പ്പ​റ​മ്പ് വീ​ട്ടി​ല്‍ ബാ​ബു​വാ​ണ് മ​രി​ച്ച​ത്. പു​തു​ക്കാ​ട് മ​ണ​ലി പാ​ല​ത്തി​നു താ​ഴെ ഡിസംബർ 14 ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് ടോ​ള്‍ പ്ലാ​സ​യ്ക്കു സ​മീ​പം ബ​സ് നി​ര്‍​ത്തി​യി​ട്ട് ബാ​ബു ഇ​റ​ങ്ങി​പ്പോ​യ​ത്. പി​ന്നീ​ട് യാ​ത്ര​ക്കാ​രെ മ​റ്റൊ​രു ബ​സി​ല്‍ ക​യ​റ്റി​വി​ടു​ക​യാ​യി​രു​ന്നു.

ബ​സ് പി​ന്നീ​ട് പു​തു​ക്കാ​ട് ഡി​പ്പോ​യി​ലേ​യ്ക്ക് മാ​റ്റി. ബാ​ബു​വി​നെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്ന് പു​തു​ക്കാ​ട് പോ​ലീ​സും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ മ​ണ​ലി പാ​ല​ത്തി​നു​സ​മീ​പ​മു​ള്ള ഭാ​ഗ​ത്ത് ബാ​ബു​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ല​ഭി​ച്ചി​രു​ന്നു. പു​തു​ക്കാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →