ഇടുക്കി: സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഇ.എം. അഗസ്തി. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ 22ാം വാർഡായ ഇരുപതേക്കാറിൽ സ്ഥാനാർത്ഥിയായി മത്സരിച്ച ഇഎം. ആഗസ്തി പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറുകയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ അഗസ്തി അറിയിച്ചത്.
രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ സമയമായെന്ന് മനസിലാക്കുന്നു.
“ജനവിധിയെ മാനിക്കുന്നു. അരനൂറ്റാണ്ടിലേറെ തുടർന്ന രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ സമയമായെന്ന് മനസിലാക്കുന്നു. ജീവിതകാലം മുഴുവൻ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കും. ഇനി വേദിയിലല്ല സദസിലായിരിക്കും താൻ ഉണ്ടാവുക’.-ഇം.എം. അഗസ്തി പറഞ്ഞു.
.
