ഇ​​​​ന്ത്യ​​​​യും ജ​​​​ർ​​​​മ​​​​നി​​​​യും ത​​​​മ്മി​​​​ൽ സാം​​​​സ്കാ​​​​രി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണം അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് ജ​​​​ർ​​​​മ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ഘം

.കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​യും ജ​​​​ർ​​​​മ​​​​നി​​​​യും ത​​​​മ്മി​​​​ൽ സാം​​​​സ്കാ​​​​രി​​​​ക, മ​​​​താ​​​​ന്ത​​​​ര മേ​​​​ഖ​​​​ല​​​​ക​​​​ളെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു വ​​​​ലി​​​​യ സാ​​​​ധ്യ​​​​ത​​​​ക​​​​ളു​​​​ണ്ടെ​​​​ന്നും ഇ​​​​രു​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള സാം​​​​സ്കാ​​​​രി​​​​ക​​​​മാ​​​​യ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ​​​നി​​​​ന്നു​​​​ള്ള പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ഘം അഭിപ്രായ പ്പെട്ടു. വ്യ​​​ക്തി​​​​സ്വാ​​​​ത​​​​ന്ത്ര്യം അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ജ​​​​ർ​​​​മ​​​​ൻ ന​​​​യ​​​​മെ​​​​ന്നും ത​​​​ങ്ങ​​​​ൾ മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദം ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും ഇ​​​​വ​​​​ർ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദ​​​​ത്തെ​​​​യും സ​​​​ഹ​​​​വ​​​​ർ​​​​ത്തി​​​​ത്വ​​​​ത്തെ​​​​യും കു​​​​റി​​​​ച്ച് എ​​​​റ​​​​ണാ​​​​കു​​​​ളം ചാ​​​​വ​​​​റ ക​​​​ൾ​​​​ച്ച​​​​റ​​​​ൽ സെ​​​​ന്‍റ​​​​ർ ജ​​​​ർ​​​​മ​​​​ൻ കോ​​​​ൺ​​​​സു​​​​ലേ​​​​റ്റു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചു ന​​​​ട​​​​ത്തി​​​​യ കോ​​​​ൺ​​​​ക്ലേ​​​​വി​​​​ലാ​​​​ണ് ജ​​​​ർ​​​​മ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റം​​​​ഗ​​​​ങ്ങ​​​​ൾ ഇ​​​​ക്കാ​​​​ര്യം പ​​​​റ​​​​ഞ്ഞ​​​​ത്.

സി​​​​എം​​​​ഐ സ​​​​ഭ പ്രി​​​​യോ​​​​ർ ജ​​​​ന​​​​റ​​​​ൽ റ​​​​വ. ഡോ. ​​​​തോ​​​​മ​​​​സ് ചാ​​​​ത്തം​​​​പ​​​​റ​​​​മ്പി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കോ​​​​ൺ​​​​സു​​​​ലേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ അ​​​​ക്കിം ബ​​​​ർ​​​​ക്ക​​​​റ്റ് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. ജ​​​​ർ​​​​മ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​ഗ​​​ങ്ങ​​​ളാ​​​യ ജോ​​​​സ​​​​ഫ് ഓ​​​​സ്റ്റ​​​​ർ, ഡാ​​​​നി​​​​യേ​​​​ൽ കോ​​​​ൾ​​​​ബ​​​​ൽ, ടി​​​​ജെ​​​​ൻ അ​​​​റ്റോ​​​​ഗ്‌​​​​ലു, സ്റ്റെ​​​​ഫെ​​​​ൻ ജാ​​​​നി​​​​ച്ച്, ഡോ. ​​​​ലാ​​​​ർ​​​​സ് കാ​​​​സ്റ്റെ​​​​ല്ലൂ​​​​ച്ചി, ഡോ. ​​​​ക്രി​​​​സ്റ്റീ​​​​ന സീ​​​​ഗ​​​​ൻ​​​​ഹോ​​​​ൺ, മി​​​​നി​​​​സ്റ്റീ​​​​രി​​​​യ​​​​ൽ കൗ​​​​ൺ​​​​സി​​​​ല​​​​ർ അ​​​​ന്യ മ​​​​ൽ​​​​ഹോ​​​​ത്ര, കേ​​​​ര​​​​ള​​​​ത്തി​​​​ലെ ജ​​​​ർ​​​​മ​​​​നി​​​​യു​​​​ടെ ഓ​​​​ണ​​​​റ​​​​റി കോ​​​​ൺ​​​​സ​​​​ൽ ഡോ. ​​​​സ​​​​യ്യി​​​​ദ് ഇ​​​​ബ്രാ​​​​ഹിം, ചാ​​​​വ​​​​റ ക​​​​ൾ​​​​ച്ച​​​​റ​​​​ൽ സെ​​​​ന്‍റ​​​​ർ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​അ​​​​നി​​​​ൽ ഫി​​​​ലി​​​​പ്പ്, ജ​​​​ന​​​​റ​​​​ൽ കൗ​​​​ൺ​​​​സി​​​​ല​​​​ർ ഫാ. ​​​​ബി​​​​ജു വ​​​​ട​​​​ക്കേ​​​​ൽ, ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ൻ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​സി. സി​​​​റി​​​​യ​​​​ക്, പ്ര​​​​ഫ. എം ​​​​തോ​​​​മ​​​​സ് മാ​​​​ത്യു, ഡോ. ​​​​ജോ​​​​ർ​​​​ജ് ജോ​​​​സ​​​​ഫ്, ടി.​​​​എം. ഏ​​​​ബ്ര​​​​ഹാം, ടി.​​​​എ. വ​​​​ർ​​​​ക്കി, ആ​​​​ർ. ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ, ജോ​​​​ൺ​​​​സ​​​​ൺ സി. ​​​​ഏ​​​​ബ്ര​​​​ഹാം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →