ഒ​ൻ​പ​ത് വ​യ​സു​കാ​രി​യോ​ട് ലൈം​ഗീ​ക​തി​ക്ര​മം : പ്രതിക്ക് അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വും 30000 രൂ​പ പി​ഴ​യും ശിക്ഷ

ഇ​ടു​ക്കി: ഒ​ൻ​പ​ത് വ​യ​സു​കാ​രി​യോ​ട് ലൈം​ഗീ​ക​തി​ക്ര​മം ന​ട​ത്തി​യ​യാ​ൾ​ക്ക് അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വും 30000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. ഇ​ടു​ക്കി അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി മ​ഞ്ജു വി. ​യുടേതാണ് വിധി. ഇ​ടു​ക്കി ഗാ​ന്ധി ന​ഗ​ർ കോ​ള​നി നി​വാ​സി ച​ന്ത്യ​ത് വീ​ട്ടി​ൽ ഗി​രീ​ഷി(41)​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ആ​റു മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം.2024 ഓ​ണാ​വ​ധി കാ​ല​ത്താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പ്ര​തി​യു​ടെ ഭാ​ര്യ​യും മ​ക​ളും പ്ര​തി​ക്കെ​തി​രെ മൊ​ഴി ന​ൽ​കി​

ഹോ​സ്റ്റ​ലി​ൽ നി​ന്ന് പ​ഠി​ച്ചി​രു​ന്ന പെ​ൺ​കു​ട്ടി അ​വ​ധി​ക്ക് വീ​ട്ടി​ൽ വ​ന്ന​പ്പോ​ൾ പ്ര​തി​യു​ടെ മ​ക​ളു​ടെ കൂ​ടെ ക​ളി​ക്കാ​ൻ പ്ര​തി​യു​ടെ വീ​ട്ടി​ൽ എ​ത്തി​യ സ​മ​യ​ത്താ​ണ് അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. കേ​സി​ന്‍റെ വി​ചാ​ര​ണ​യി​ൽ പ്ര​തി​യു​ടെ ഭാ​ര്യ​യും മ​ക​ളും പ്ര​തി​ക്കെ​തി​രെ മൊ​ഴി ന​ൽ​കി​യ​തും കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യി. പ്രൊ​സീ​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സീ​ക്യൂ​ട്ട​ർ അ​ഡ്വ. ഷി​ജോ​മോ​ൻ ജോ​സ​ഫ് ക​ണ്ട​ത്തി​ങ്ക​ര​യി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →