ഡ​ൽ​ഹി ​ഷാം​നാ​ഥ് മാ​ർ​ഗി​ന് സ​മീ​പം ​ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു ; ആളപായമില്ല

ന്യൂ​ഡ​ൽ​ഹി: വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഷാം​നാ​ഥ് മാ​ർ​ഗി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. യാ​ത്ര​ക്കാ​രു​മാ​യി പോ​യ ബ​സി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. ബ​സ് ജീ​വ​ന​ക്കാ​ർ തീ ​പ​ട​രു​ന്ന​ത് ക​ണ്ട് ഉ​ട​ൻ ത​ന്നെ യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി. ഐ​എ​എ​സ്ബി​ടി​യി​ലേ​ക്ക് പോ​കു​ന്ന സ​മ​യ​ത്താ​ണ് ബ​സി​ന് തീ​പി​ടി​ച്ച​തെ​ന്നും ഉ​ട​ൻ വാ​ഹ​നം നി​ർ​ത്തി യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യെ​ന്നും ഡ്രൈ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

തീ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യക്തമല്ല

മൂ​ന്ന് ഫ​യ​ർ ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ട്ടി​മ​റി​യി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ തീ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →