ഇ​ന്ത്യ​ക്കാ​ർ യു​കെ​യി​ൽ​നി​ന്ന് താ​മ​സം ഉ​പേ​ക്ഷി​ച്ച് മ​ട​ങ്ങു​ന്നു

ല​ണ്ട​ൻ: ഇ​ന്ത്യ​ക്കാ​ർ യു​കെ​ വിടുന്നു. 2025 ജൂ​ൺ വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം സ്റ്റു​ഡ​ന്‍റ് വി​സ​യി​ലു​ള്ള 45,000 ഇ​ന്ത്യ​ക്കാ​രും തൊ​ഴി​ൽ വി​സ​യി​ലു​ള്ള 22,000 പേ​രും താ​മ​സം ഉ​പേ​ക്ഷി​ച്ചു മ​ട​ങ്ങി. മ​റ്റു വി​സ​ക​ളി​ലു​ണ്ടാ​യി​രു​ന്ന 7,000 പേ​ർ കൂ​ടി ചേ​രു​മ്പോ​ൾ ആ​കെ 74,000 ഇ​ന്ത്യ​ക്കാ​രാ​ണു മ​ട​ങ്ങി​യ​ത്.

യു​കെ വി​ട്ടു​പോ​കു​ന്ന ഏ​റ്റ​വും വ​ലി​യ വി​ഭാ​ഗം ഇ​ന്ത്യ​ക്കാ​ർ

ചൈ​ന​യാ​ണു പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​ത്. ഓ​ഫീ​സ് ഫോ​ർ നാ​ഷ​ന​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സി​ന്‍റെ (ഒ​എ​ൻ​എ​സ്) റി​പ്പോ​ർ​ട്ട് പ്ര​കാ​രം യൂ​റോ​പ്യ​ൻ യൂ​ണി​യ​നു പു​റ​ത്തു​നി​ന്നു യു​കെ വി​ട്ടു​പോ​കു​ന്ന ഏ​റ്റ​വും വ​ലി​യ വി​ഭാ​ഗം ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കു​ടി​യേ​റ്റ​ത്തി​ലും ഇ​ന്ത്യ​ക്കാ​ർ​ക്കു ത​ന്നെ​യാ​ണ് ഒ​ന്നാം സ്ഥാ​നം

അ​തേ​സ​മ​യം യു​കെ​യി​ലേ​ക്കു​ള്ള കു​ടി​യേ​റ്റ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്കു ത​ന്നെ​യാ​ണ് ഒ​ന്നാം സ്ഥാ​നം. 90,000 പേ​ർ പ​ഠ​ന​ത്തി​നും 46,000 പേ​ർ തൊ​ഴി​ലി​നു​മാ​യി എ​ത്തി. ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ, ചൈ​ന, നൈ​ജീ​രി​യ എ​ന്നീ രാ​ജ്യ​ക്കാ​രാ​ണ് യു​കെ​യി​ലേ​ക്കു കു​ടി​യേ​റു​ന്ന​വ​രി​ൽ മു​ന്നി​ൽ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →