കണ്ണൂർ: പയ്യാവൂർ സ്വദേശി ഷാരോൺ (20) ആണ് പിതാവ് സജിയുടെ കുത്തേറ്റ് മരിച്ചത്.. ശനിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. വീട്ടിലിരുന്ന് സുഹൃത്തുക്കളുമായി നിരന്തരം മദ്യപിക്കുന്നത് ചോദ്യം ചെയ്ത ഷാരോണിനെ വട്ടം പിടിച്ച് പുറകിലൂടെ രണ്ട് തവണ കത്തിക്ക് കുത്തുകയായിരുന്നു.
പട്ടിക്ക് തീറ്റ കൊടുത്തില്ലന്ന് പറഞ്ഞാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുന്നത്. പിടിവലിയിൽ സജിയുടെ നെറ്റിക്ക് പരിക്കേറ്റതോടെ വൈരാഗ്യം കൂടുകയും കുത്തുകയുമായിരുന്നു. മകനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ മദ്യപിച്ച ശേഷം പുതിയ കത്തിയും വാങ്ങിയാണ് സജി വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു.
പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ കോടതിയിൽ ഹാജരാക്കി.
സജിയുടെ ഭാര്യ അഞ്ച് വർഷമായി വിദേശത്ത് ഹോം നഴ്സായി ജോലി ചെയ്യുകയാണ്. സജിയും രണ്ട് മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

