ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുവൈത്ത് സിറ്റി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് കുവൈത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. കൊയിലാണ്ടി സ്വദേശികളായ പ്രവാസി ദമ്പതികൾ ജവാദിന്റെയും ജംഷിനയുടെയും മകൻ എസ്രാൻ ജവാദ് ആണ് മരിച്ചത്. കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവും മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്ഡറുമായ വിപി ഇബ്രാഹിമിന്റെ പേരക്കുട്ടിയാണ് എസ്രാൻ ജവാദ്.

ചികിത്സയിലിരിക്കെ നവംബർ 21 വെളളിയാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്.

കഴിച്ച ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് ആരോഗ്യനില വഷളായ കുട്ടിയെ കഴിഞ്ഞ രണ്ടു ദിവസമായി കുവൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ നവംബർ 21 വെളളിയാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്. മയ്യിത്ത് നടപടികൾ പൂർത്തിയാക്കിയ ശേഷം കുവൈത്തിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →