എൻഡോസൾഫാൻ ഇരകളും ദുരിതവും ആവർത്തിക്കുന്നു.

കാസർക്കോട് : എൻഡോസൾഫാൻ ബാക്കിപത്രമായി കാസർക്കോട് ഒരു കുഞ്ഞ് പതിനൊന്ന് മാസമായി വേദന തന്നെ ജീവിക്കുന്നു. ബദിയടുക്ക വിദ്യാഗിരിയിൽ 11 മാസം ഉള്ള ഒരു കുഞ്ഞാണ് തല വളരുന്ന രോഗവുമായി ജീവിക്കുന്നത്. ബദിയടുക്ക സ്വദേശി സുന്ദരയുടെയും പാർവ്വതിയുടെയും കുഞ്ഞാണ് ഇത്. 2019 സെപ്റ്റംബര് 20-ാം തീയതിയാണ് കുട്ടിയുടെ ജനനം. എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി സംഘടിപ്പിച്ച അവസാന ക്യാമ്പിനു ശേഷമാണ് ഈ കുട്ടി ജനിച്ചത്. അതുകൊണ്ട് കുട്ടിയുടെ പേര് ദുരിതബാധിതരുടെ പട്ടികയിൽ ഇല്ല. ജനനസമയത്തെ രണ്ട് കിലോ മാത്രമായിരുന്നു കുട്ടിയുടെ തൂക്കം. ജനനസമയത്ത് പിന്നിലുണ്ടായിരുന്ന ഒരു മുഴ ശസ്ത്രക്രിയ നടത്തി നീക്കം ചെയ്തു. ഇതുവരെ മൂന്ന് ശസ്ത്രക്രിയകളാണ് കുഞ്ഞിന് ചെയ്തിട്ടുള്ളത്. കുഞ്ഞിൻറെ ചികിത്സാചിലവും കോവിഡ് ദുരിതവും മാതാപിതാക്കളെ സാമ്പത്തികമായി തകർക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →