റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

50 ലക്ഷം രൂപ വില മതിക്കുന്ന സ്വര്‍ണ, ഡയമണ്ട് ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതികളായ സാസി ഗ്യാങ് സംഘം പിടിയില്‍

November 16, 2025 - 4:48 am

കോഴിക്കോട് | ട്രെയിനുകളില്‍ മോഷണം നടത്തുന്ന സാസി ഗ്യാങ് എന്നറിയപ്പെടുന്ന സംഘം പിടിയില്‍. ഹരിയാന സ്വദേശികളായ രാജേഷ്, ദില്‍ബാഗ്, മനോജ് കുമാര്‍, ജിതേന്ദ്ര് എന്നിവരാണ് കോഴിക്കോട് റെയില്‍വേ പോലീസിന്റെ പിടിയിലായത്.

എ സി കോച്ചുകളില്‍ റിസര്‍വേഷന്‍ ചെയ്താണ് സംഘം മോഷണം നടത്തുന്നത്.

ചെന്നൈ-മംഗലാപുരം ട്രെയിനില്‍ വെച്ച് 50 ലക്ഷം രൂപ വില മതിക്കുന്ന സ്വര്‍ണ, ഡയമണ്ട് ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതികളാണ് ഇവര്‍. നവംബർ 13ന് രാത്രിയായിരുന്നു കവര്‍ച്ച. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളുടെ സ്വര്‍ണമാണ് കവര്‍ന്നത്. എ സി കോച്ചുകളില്‍ റിസര്‍വേഷന്‍ ചെയ്താണ് സംഘം മോഷണം നടത്തുന്നത്. രാജ്യത്ത് വിവിധയിടങ്ങളില്‍ ഇവര്‍ ഈ രീതിയില്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *