ഇ​സ്ലാ​മാ​ബാ​ദ് സ്‌​ഫോ​ട​നത്തിനുപിന്നിൽ ഇ​ന്ത്യ​യാ​ണെ​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് പാ​ക്കി​സ്താൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ്

ഇ​സ്ലാ​മാ​ബാ​ദ്: കോ​ട​തി സ​മു​ച്ച​യ​ത്തി​ന് സ​മീ​പ​ത്തു​ണ്ടാ​യ കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ല്‍ ഇ​ന്ത്യ​യാ​ണെ​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് പാ​ക്കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ്. ഇ​സ്ലാ​മാ​ബാ​ദ് ജി​ല്ലാ കോ​ട​തി​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് സ​മീ​പം നവംബർ 11 ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

ആ​രോ​പ​ണം ത​ള്ളി ഇ​ന്ത്യ.

പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഒ​രു വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​രോ​പ​ണം ഇ​ന്ത്യ ത​ള്ളി. ഷ​ഹ​ബാ​സ് ഷ​രീ​ഫ് ന​ട​ത്തി​യ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

സ്വ​ന്തം പൗ​ര​ന്മാ​രെ തെ​റ്റി​ധ​രി​പ്പി​ക്കാ​നു​ള്ള പ​തി​വ് ത​ന്ത്രം

സ്വ​ന്തം പൗ​ര​ന്മാ​രെ തെ​റ്റി​ധ​രി​പ്പി​ക്കാ​നു​ള്ള പ​തി​വ് ത​ന്ത്ര​മാ​ണി​ത്. അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന് യാ​ഥാ​ർ​ഥ്യം അ​റി​യാ​മെ​ന്നും ശ്ര​ദ്ധ മാ​റ്റാ​നു​ള്ള പാ​ക് ത​ന്ത്ര​ങ്ങ​ളി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ വീ​ഴി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →