ക്വാലാലംപുർ: മലേഷ്യൻ തീരത്ത് അഭയാർഥി ബോട്ട് മുങ്ങി ഒട്ടേറെപ്പേരെ കാണാതായതായി റിപ്പോർട്ട്. മലേഷ്യയിലെ ലാംഗ്കാവി ദ്വീപിനു സമീപം കഴിഞ്ഞി ബുധനാഴ്ചയോ വ്യാഴാഴ്ചയോ (നവംബർ 5,6)ബോട്ട് മുങ്ങിയെന്നാണു സൂചന.മ്യാൻമർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ രോഹിംഗ്യകൾ അടക്കമുള്ളവരാണു ബോട്ടിലുണ്ടായിരുന്നത്. മ്യാൻമറിൽനിന്നു പുറപ്പെട്ട ബോട്ടിൽ മൂന്നൂറു പേരുണ്ടായിരുന്നു.
ഒരാളുടെ മൃതദേഹo കണ്ടെടുത്തു.
മലേഷ്യൻ അധികൃതർ പത്തു പേരെ രക്ഷിച്ചതിനൊപ്പം ഒരാളുടെ മൃതദേഹവും കണ്ടെടുത്തു. മരിച്ചത് രോഹിംഗ്യൻ വനിതയാണെന്നു സ്ഥിരീകരിച്ചു. രക്ഷപ്പെട്ടവരിൽ ബംഗ്ലാദേശികളും മ്യാൻമർ സ്വദേശികളും ഉൾപ്പെടുന്നു
