ചി​കി​ത്സ​ല​ഭി​ക്കാ​തെ മ​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി വേ​ണു​വി​ന്‍റെ പു​തി​യ ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്ത്

.തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ല​ഭി​ക്കാ​തെ മ​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി വേ​ണു​വി​ന്‍റെ പു​തി​യ ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ൾ പു​റ​ത്തുവന്നു. ത​നി​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​ശു​പ​ത്രി ഏ​റ്റെ​ടു​ക്കു​മോ​യെ​ന്നും സാ​ധാ​ര​ണ​ക്കാ​രോ​ട് ഇ​ങ്ങ​നെ മ​ര്യാ​ദ​കേ​ട് കാ​ണി​ക്കാ​മോ​യെ​ന്നും വേ​ണു ചോ​ദി​ക്കു​ന്നു.ഒ​രു ബ​ന്ധു​വി​ന് അ​യ​ച്ച സ​ന്ദേ​ശ​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. അ​ത്ര​മാ​ത്രം സ​ങ്ക​ടം വ​ന്നി​ട്ടാ​ണ് താ​ൻ ഈ ​സ​ന്ദേ​ശം അ​യ​ക്കു​ന്ന​തെ​ന്നും ഇ​ത് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണ​മെ​ന്നും വേ​ണു ഇ​തി​ൽ പ​റ​യു​ന്നു​ണ്ട്.

മ​രി​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ള്‍​ക്ക് മു​ന്‍​പ് അ​യ​ച്ച ശ​ബ്ദ സ​ന്ദേ​ശ​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന​ത്

ഒ​രു ആ​ൻ​ജി​യോ​ഗ്രാ​മും എ​ക്കോ​യും എ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണോ ഈ ​അ​ഞ്ചു ദി​വ​സം.ഈ ​ദി​വ​സ​ത്തി​നു​ള്ളി​ൽ ഈ ​ശ​രീ​ര​ത്തി​ന് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ, ആ​രോ​ഗ്യം വ​ഷ​ളാ​യാ​ൽ എ​ന്തു ചെ​യ്യും. എ​ന്‍റെ കു​ടും​ബ​ത്തി​ന് സം​ഭ​വി​ക്കു​ന്ന ന​ഷ്ടം ഇ​വ​രെ​ക്കൊ​ണ്ട് നി​ക​ത്താ​ൻ സാ​ധി​ക്കു​മോ. എ​ന്തൊ​രു മ​ര്യാ​ദ​യി​ല്ലാ​ത്ത ഇ​ട​പെ​ട​ലാ​ണ് ഇ​വ​ർ കാ​ണി​ക്കു​ന്ന​ത്. ത​നി​ക്ക് എ​ന്തെ​ങ്കി​ലും പ​റ്റി​യാ​ല്‍ ഒ​രാ​ളെ​യും വെ​റു​തെ വി​ട​രു​ത്. കോ​ട​തി​യ്ക്ക് മു​ന്നി​ല്‍ കൊ​ണ്ടു​വ​ന്ന് ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നും വേ​ണു സ​ന്ദേ​ശ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. എ​ന്തു​കൊ​ണ്ട് ആ​ന്‍​ജി​യോ​ഗ്രാം ചെ​യ്യു​ന്നി​ല്ലെ​ന്ന് അ​റി​യി​ല്ലെ​ന്നും വേ​ണു പ​റ​യു​ന്നു​ണ്ട്. മ​രി​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ള്‍​ക്ക് മു​ന്‍​പ് അ​യ​ച്ച ശ​ബ്ദ സ​ന്ദേ​ശ​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന​ത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →