തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ലുസംഭരണം ഇന്ന് (നവംബർ 1)ആരംഭിക്കും. രണ്ട് മില്ലുടമകളുമായി സർക്കാർ ധാരണയിലെത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്. കുട്ടനാട്ടിലും തൃശൂരിലും ഉടൻ സംഭരണം തുടങ്ങും.മറ്റ് മില്ലുടമകളുമായി ചർച്ച തുടരുന്നെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഭക്ഷ്യ- കൃഷി വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. സംസ്ഥാനത്തെ വളരെ വലിയൊരു പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. മില്ലുടമകളുടെ സംഘടനകള്‍ പല ആവശ്യങ്ങളുന്നയിച്ച് സംഭരണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
ഭക്ഷ്യമന്ത്രിയും കൃഷിമന്ത്രിയും മില്ലുടമകളുമായി നേരിട്ട് ചര്‍ച്ച നടത്തും
കൊയ്ത നെല്ല് കരയ്ക്ക് കയറ്റിയിട്ട് കണ്ണീര്‍ക്കഥകളാണ് നെൽക്കര്‍ഷകര്‍ക്ക് പറയാനുള്ളത്. ഇന്ന് ഭക്ഷ്യമന്ത്രിയും കൃഷിമന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരുമായി യോഗം ചേരുകയും ഇതിന് പരിഹാരമെന്നോണം സംഘടനകളെ ഒഴിവാക്കി മില്ലുടമകളുമായി നേരിട്ട് ചര്‍ച്ച നടത്തി പ്രശ്നപരിഹാരത്തിനാണ് സര്‍ക്കാര്‍ ആലോചിച്ചിരുന്നത്.
.
