ഉജ്ജ്വല്‍ ജ്യോതി പുരസ്കാരം മുൻ എം.പി രമ്യ ഹരിദാസിന്

കല്ലമ്ബലം: നാവായിക്കുളം പ്രിയദർശിനി വനിതാ സാംസ്‌കാരിക വേദിയുടെ പ്രഥമ പുരസ്കാരമായ ഉജ്ജ്വല്‍ ജ്യോതി പുരസ്കാരം മുൻ എം.പി രമ്യ ഹരിദാസിന്. ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വദിനമായ 31ന് നാവായിക്കുളം സർവീസ് സഹകരണ ബാങ്കിന്റെ ഹരിതാഭം ഓഡിറ്റോറിയത്തില്‍ അഡ്വ.അടൂർപ്രകാശ് എം.പിയും മാത്യു കുഴല്‍നാടൻ എം.എല്‍.എയും ചേർന്ന് പുരസ്കാരം രമ്യ ഹരിദാസിന് നല്‍കും.

25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.

പ്രയാസകരമായ ജീവിത ചുറ്റുപാടുകളെ അഭിമുഖീകരിച്ച്‌ സാമൂഹ്യ സേവന രംഗത്ത് മികച്ച നേതൃപാടവം തെളിയിച്ച വനിത എന്ന നിലയിലാണ് പുരസ്കാരത്തിന് അർഹയായത്. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ചാരിറ്റി പ്രവർത്തനങ്ങള്‍ക്ക് ആറ്റിങ്ങല്‍ കെയർ ചെയർമാൻ ഷാജി ഷംസുദ്ദീന് ഹൃദയസ്പർശം അവാർഡ് നല്‍കി ആദരിക്കും.

ജെ.മായാറാണി, അഡ്വ.ബി.ആർ.എം.ഷഫീർ, രമണി.പി.നായർ, അൻസജിത റസല്‍, ലക്ഷ്മി, വർക്കല കഹാർ, എൻ.സുദർശനൻ, എം.എം.താഹ, അഡ്വ.സി.രവീന്ദ്രൻ ഉണ്ണിത്താൻ, അഡ്വ.ബി.ഷാലി, കെ.ഷിബു വർക്കല, ബി.ധനപാലൻ, അഡ്വ.എൻ.സന്തോഷ് കുമാർ, കുടവൂർ നിസാം, ജ്യോതിലാല്‍, താജുദ്ദീൻ ഡീസന്റ് മുക്ക്, എൻ.കെ.പി.സുഗതൻ, ആസിഫ് കടയില്‍, എൻ.സിയാദ് തുടങ്ങിയവർ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →