തിരുവനന്തപുരം: കരകൗശല കമ്മിഷണറേറ്റും ജില്ലാ എംബ്രോയ്ഡറി വർക്കേഴ്‌സ് സഹകരണ സംഘം പ്ലാമൂട്ടുക്കടയും സംയുക്തമായി പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന അനന്തപുരി മേളയ്ക്ക് തുടക്കമായി.ആന്റണി രാജു എം.എല്‍.എ മേള ഉദ്ഘാടനം ചെയ്തു.ലെനിൻ രാജ് കെ.ആർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കളക്ടർ അനുകുമാരി,ടെയ്ലേഴ്സ് വർക്കേഴ്സ് ഫണ്ട് ബോർഡ് ചെയർപേഴ്സണ്‍ എലിസബത്ത് അസീസ എന്നിവർ പങ്കെടുത്തു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംരംഭകർ മേളയില്‍ പങ്കെടുക്കും.
ഹാൻഡ് എംബ്രോയ്ഡറി സാരി മുതല്‍ ചിരട്ടകൊണ്ടുള്ള വീട്ടുപകരണങ്ങള്‍ വരെ മേളയില്‍ കാണാനാവും.100 മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള വീട്ടുപകരണങ്ങളും മേളയിലുണ്ട്. ഫുഡ്കോർട്ട്, ഐസ്ക്രീം പാർലർ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംരംഭകർ മേളയില്‍ പങ്കെടുക്കും. കരകൗശല വസ്തുക്കള്‍ക്ക് പുറമെ ആഭരണങ്ങളും മുള ഉത്പന്നങ്ങളും ഇവിടെയുണ്ട്.
പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ 70 സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. നവംബർ 7ന് സമാപിക്കും. കാർ പാർക്കിംഗും പ്രവേശനവും സൗജന്യമാണ്
