തൃശൂര്‍| വന്യജീവികളുടെ ഫോട്ടോ എടുക്കാന്‍ ബസ് നിര്‍ത്തരുതെന്ന് കെഎസ്ആര്‍ടിസിക്ക് മുന്നറിയിപ്പ് നല്‍കി വനം വകുപ്പ്. ഇനിയും ആവര്‍ത്തിച്ചാല്‍ കേസെടുക്കും. മലക്കപ്പാറ റൂട്ടില്‍ ആനയുള്‍പ്പെടെ റോഡില്‍ ഇറങ്ങുമ്പോള്‍ ബസ് അടുത്തുകൊണ്ടു നിര്‍ത്തരുത്. ജീവനക്കാരെ ഇതില്‍ നിന്ന് കെഎസ്ആര്‍ടിസി പിന്തിരിപ്പിക്കണമെന്നും ചാലക്കുടി എടിഒക്ക് ഷോളയാര്‍ റെയ്ഞ്ച് ഓഫീസര്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കി.
ബസുകള്‍ ഗുരുതരമായ നിയമ ലംഘനം നടത്തുന്നുണ്ട്
കെഎസ്ആര്‍ടിസി ബസുകള്‍ ഗുരുതരമായ നിയമ ലംഘനം നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വന്യമൃഗങ്ങളെ കാണുമ്പോള്‍ കാഴ്ചയില്‍ നിന്നു മറയുന്നത് വരെ ബസ് റോഡില്‍ നിര്‍ത്തിയിടുന്ന പ്രവണത കണ്ടുവരുന്നെന്നും കത്തില്‍ പറയുന്നു. .
