രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്ടര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു

പത്തനംതിട്ട | ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്ടര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലികോപ്ടറാണ് കോണ്‍ക്രീറ്റ് ചെയ്ത ഹെലിപാഡില്‍ താഴ്ന്നത്. തുടര്‍ന്ന് പോലീസും അഗ്‌നിരക്ഷാ സേനയുമെത്തി ഹെലികോപ്ടര്‍ തള്ളി മാറ്റുകയായിരുന്നു.

നിലയ്ക്കലില്‍ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്

രാഷ്ട്രപതിയുടെ വരവിനെ തുടര്‍ന്ന് ഒക്ടോബർ 22 ബുധനാഴ്ച രാവിലെയാണ് പ്രമാടത്ത് കോണ്‍ക്രീറ്റ് ഇട്ടത്. രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ നിലയ്ക്കലില്‍ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അത് പിന്നീട് പ്രമാടത്തേയ്ക്ക് മാറ്റുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →