കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി

കൊല്ലം |കടയ്ക്കലില്‍ എഴുന്നൂറിലേറെ പേര്‍ സിപിഐയില്‍ നിന്ന് രാജിവച്ചു. 10 മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, 45 ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, 48 ബ്രാഞ്ച് സെക്രട്ടറിമാര്‍, 9 ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരടക്കമാണ് രാജിവെച്ചത്.ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് കൂട്ടരാജിക്ക് കാരണം.. പാര്‍ട്ടിയില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന 112 പേരടക്കമാണ് എഴുന്നൂറിലേറെ പേര്‍ നിന്ന് രാജിവച്ചതെന്ന് മുന്‍ ജില്ലാ കൗണ്‍സില്‍ അംഗം ജെ സി അനില്‍ പറഞ്ഞു.

നേതൃത്വം കൂടിയാലോചിക്കാതെ സ്വന്തം ഇഷ്ടപ്രകാരം തീരുമാനങ്ങള്‍ എടുക്കുന്നു

ജില്ലാ നേതൃത്വം കൂടിയാലോചിക്കാതെ സ്വന്തം ഇഷ്ടപ്രകാരം തീരുമാനങ്ങള്‍ എടുക്കുന്നുവെന്നും ചേര്‍ത്ത് നിര്‍ത്താനുള്ള അവസരങ്ങള്‍ നിരവധി വന്നിട്ടും പാര്‍ട്ടി നേതൃത്വം തങ്ങളെ അവഗണിച്ചുവെന്നുമാണ് പാര്‍ട്ടിവിട്ട നേതാക്കളുടെ പരാതി. വാര്‍ത്ത സമ്മേളനം വിളിച്ചാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.

പാർട്ടി വിട്ടവരിൽ നിരവധി പിരമുഖരും.

മുന്‍ ജില്ലാ കൗണ്‍സില്‍ അംഗം ജെസി അനില്‍, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി പ്രതാപന്‍, അഖിലേന്ത്യ കിസാന്‍ സഭ സംസ്ഥാന കൗണ്‍സില്‍ അംഗം കണ്ണങ്കോട് സുധാകരന്‍, സിപിഐ മണ്ഡലം കമ്മിറ്റി അംഗമായിരുന്ന ജി എസ് പ്രിജിലാല്‍, കടയ്ക്കല്‍ പഞ്ചായത്ത് അംഗം വി ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിന്‍ കടയ്ക്കല്‍, മഹിളാ സംഘം മണ്ഡലം സെക്രട്ടറിയും മുല്ലക്കര രത്നാകരന്റെ സഹോദരിയുമായ പി രജിതകുമാരി തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടെയാണ് പാര്‍ട്ടി വിട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →