കോഴിക്കോട്: 12.360 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ ബാലുശ്ശേരി പോലീസിന്റെ പിടിയിലായി. ഉള്ള്യേരി പറമ്പിന്‍മുകളില്‍ മന്‍ഷിദ്, കുന്നത്തറ ഷാന്‍ മഹലില്‍ മുഹമ്മദ് ഷനൂന്‍ എന്നിവരാണ് പിടിയിലായത്.പ്രതികള്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നെത്തിയ പോലീസ് സംഘം, പനായി മുതുവത്ത് നിന്നാണ് വാഹനം പരിശോധിച്ചത്.
പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു
പ്രതികളില്‍ നിന്നും 12.500 ഗ്രാം എംഡിഎംഎയും 7000 രൂപയും നിരവധി മൊബൈല്‍ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്.പ്രതികള്‍ ഉപയോഗിച്ച ആഡംബര കാറും പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിക്ക് കൈമാറി. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ബാലുശേരി പോലീസ് അറിയിച്ചു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു
