മയക്കുമരുന്നു വില്‍പ്പന നടത്തിയ യുവാവ് കരുതല്‍ തടങ്കലിൽ

 

പൂന്തുറ: മയക്കുമരുന്ന വില്‍പന നടത്തിയ യുവാവിന് ഒരു വര്‍ഷം കരുതല്‍ തടവ്. അമ്പലത്തറ പരവന്‍കുന്ന് റാഫി മന്‍സിലില്‍ സദക്കത്തലിയെ (26) ആണ് പിറ്റ് എന്‍ഡിപിഎസ് നിയമപ്രകാരം ഒരുവര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കിയത്. എംഡിഎംഎ ഉള്‍പ്പെടെയുളള മയക്കുമരുന്നുകള്‍ വാങ്ങി വ്യാപകമായി വില്‍പ്പന നടത്തിയ കേസില്‍ ഇയാള്‍ നേരത്തേ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.

പൊഴിയൂര്‍, പൂന്തുറ എന്നി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്.

ജയില്‍വാസത്തിനുശേഷം വീണ്ടും മയക്കുമരുന്ന വില്‍പ്പന തുടരുകയായിരുന്ന സദക്കത്തലിയെ സമൂഹത്തിന് ദോഷകരമായ മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടതിനാണ് ആഭ്യന്തര വകുപ്പിന്റെ പ്രത്യേക ഉത്തരവു പ്രകാരം അറസ്റ്റുചെയ്തത്. പൊഴിയൂര്‍, പൂന്തുറ എന്നി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്.

എസ്.എച്ച്.ഒ.സജീവ്, എസ്.ഐ.മാരായ വി. സുനില്‍, ശ്രീജേഷ്, എസ്.സിപിഒ.അനീഷ്, സി.പി.ഒ.രമണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →