വയനാട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണം കാടത്തം : രമേശ് ചെന്നിത്തല

തിരുവനന്തപുരം: വയനാട്ടിൽ ടി. സിദ്ദിഖ് എംഎൽഎയുടെ ഓഫീസിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണം കാടത്തമാണെന്നും അണികളെ നിലയ്ക്കു നിർത്താൻ സിപിഎം തയ്യാറാകണമെന്നും കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.എംഎൽഎക്ക് എതിരെ യാതൊരു പരാതിയും നിലവിലില്ലാത്ത ഒരു പ്രശ്നത്തിന്റെ പേരിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമണം നടത്തിയത്. ഇതൊന്നും അനുവദിക്കാനാവില്ല. ഇത് വളരെ മോശപ്പെട്ട പ്രവണതയാണ്. അണികളെ നിലയ്ക്കു നിർത്താൻ സിപിഎം തയ്യാറാകണം. ചെന്നിത്തല പറഞ്ഞു.

കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ച് ഒതുക്കാം എന്ന സിപിഎം വ്യാമോഹിക്കരുത്

സംസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ച് ഒതുക്കാം എന്ന സിപിഎം വ്യാമോഹിക്കരുത്. പോലീസ് ആക്രമണകാരികൾക്ക് പിന്തുണ നൽകുകയാണ്. ഇത് മര്യാദയല്ലെന്നും അദ്ദേഹം പറഞ്ഞു. ഓഫീസ് ആക്രമിച്ച മുഴുവൻ പ്രതികളെയും ഉടനടി അറസ്റ്റ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →