ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞ് സംസ്‌കാരത്തിന് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കരഞ്ഞു

ബെംഗളൂരു : മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞിനെ സംസ്കാരത്തിനായി വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കരഞ്ഞു. രക്ഷിതാക്കൾ ഉടൻ കുഞ്ഞിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിക്കമഗളൂരുവിലെ മുദിഗെരെയിലാണ് സംഭവം. കുഞ്ഞ് അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്നു. കുഞ്ഞ് സുഖം പ്രാപിക്കുന്നില്ലെന്നും ഓക്‌സിജൻ നൽകുന്നത് നിർത്തിയാൽ മരിക്കുമെന്നും ഡോക്ടർമാർ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് ഓക്‌സിജൻ വേർപെടുത്തിയതോടെ കുഞ്ഞ് മരിച്ചെന്ന് വിധിയെഴുതുകയും ചെയ്തു.

വിദഗ്ധ ചികിത്സയ്ക്കായി ഹാസൻ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പക്ഷേ, വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കുഞ്ഞ് ശ്വാസമെടുക്കുകയും കരയുകയുമായിരുന്നു. തുടർന്ന് മുദിഗെരെ ആശുപത്രിയിലേക്ക് തന്നെ തിരികെക്കൊണ്ടുപോയ കുഞ്ഞിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഹാസൻ മെഡിക്കൽ കോളേജിലേക്ക് മാറ്റി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →