ജില്ലാ പോലീസ് മേധാവിയുടെ പേരിലുണ്ടാക്കിയ വാട്സാപ്പ് ഉപയോഗിച്ച് പണംതട്ടാൻ ശ്രമം

കൊട്ടാരക്കര: റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ പേരിലുണ്ടാക്കിയ വ്യാജ വാട്‌സാപ്പ് അക്കൗണ്ടിലൂടെ പണപ്പിരിവിനു ശ്രമം. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ പ്രൊഫൈല്‍ ചിത്രമുള്ള വാട്‌സാപ്പ് അക്കൗണ്ടില്‍നിന്നാണ് പണം ആവശ്യപ്പെട്ടുള്ള സന്ദേശം പോലീസുകാർക്ക് ലഭിച്ചത്. അടിയന്തരമായി 40,000 രൂപ വേണമെന്നും ഉടന്‍ തിരിച്ചുനല്‍കാമെന്നും അറിയിച്ചുള്ള സന്ദേശത്തില്‍ പണം കൈമാറാനുള്ള അക്കൗണ്ട് നമ്പറും രേഖപ്പെടുത്തിയിരുന്നു.

ബാങ്ക് അക്കൗണ്ട് ഡല്‍ഹിയിലുള്ളതാണെന്നു തിരിച്ചറിഞ്ഞു

സന്ദേശം ലഭിച്ചവര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കുകയും അവര്‍ എസ്പിയെ അറിയിക്കുകയുമായിരുന്നു. തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞതോടെ സൈബര്‍സെല്‍ അന്വേഷണം ആരംഭിച്ചു. ബാങ്ക് അക്കൗണ്ട് ഡല്‍ഹിയിലുള്ളതാണെന്നു തിരിച്ചറിഞ്ഞു. സന്ദേശം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വാട്‌സാപ്പിനോട് തേടിയിരിക്കുകയാണ് പോലീസ്. മുമ്പും സമാനമായ ശ്രമങ്ങള്‍ നടന്നിരുന്നതായി പോലീസ് പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →