ഔറംഗബാദ്, മഹാരാഷ്ട്ര ഒക്ടോബര്‍ 22: ഔറംഗബാദ് സെന്‍ട്രലില്‍ നിന്നുള്ള എന്‍സിപി സ്ഥാനാര്‍ത്ഥിയായ കടിര്‍ മൗലാനയെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ഔറംഗബാദ് എഐഎംഐഎം എംപി ഇംതിയാസ് ജലീലിനെ പോളിങ് സ്റ്റേഷനില്‍ വെച്ച് കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ചാണ് മൂന്നുപേര്‍ക്കൊപ്പം മൗലാനയെ പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ കട്കട്ട് ഗേറ്റിലെ പോളിങ് ബൂത്ത് സന്ദര്‍ശിക്കാന്‍ ജലീല്‍ എത്തിയപ്പോള്‍, ഇരുപാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ജലീലിന് ചെറിയ പരിക്കുകള്‍ ഏല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് എഐഎംഐഎം മൗലാനയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിലാണ് മൗലാനയെയും കോര്‍പ്പറേറ്റര്‍ അജു പഹല്‍വാനെയും അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് പറഞ്ഞു.