മദപ്പാടിലായിരുന്ന ആന പാപ്പാനെ കുത്തി

ആലപ്പുഴ: മദപ്പാടിലായിരുന്ന ആന പാപ്പാനെ കുത്തി. ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ ആക്രമണത്തില്‍ രണ്ടാം പാപ്പാനായ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനാണ് ഗുരുതരമായി പരിക്കേറ്റത്. മുകളില്‍ കയറിയ പാപ്പാനെ കുലുക്കി താഴെയിട്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പകരം വന്ന പാപ്പാനെയാണ് ആന ആക്രമിച്ചത്

തുടർന്ന് ആനത്തറിയിലേക്ക് മാറ്റുന്നതിനിടെ ആന വീണ്ടും മറ്റൊരാളെ കൂടി കുത്തി.പകരം വന്ന പാപ്പാനെയാണ് ആന ആക്രമിച്ചത്. മദപ്പാടിനെ തുടർന്ന് ആനയെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു. അവിടെ നിന്നും ചങ്ങല അഴിച്ചുമാറ്റുന്നതിനിടെയാണ് പാപ്പാന് കുത്തേറ്റത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →