കോട്ടയം: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ഏഴു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. പാലക്കാട് ഒറ്റപ്പാലം പാലത്തിങ്കല്‍ ഷിഹാസ് വില്ലയില്‍ സെയ്ത് മുഹമ്മദ് (63) ആണ് പോലീസിന്റെ പിടിയിലായത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
11 തവണകളിലായി അക്കൗണ്ട് മുഖാന്തിരവും നേരിട്ടുമായി ആറു ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് സെയ്ത് മുഹമ്മദ് തട്ടിയെടുത്തത്. അഭിലാഷ് എന്നയാളാണ് തട്ടിപ്പിനിരയായത്. വൈക്കം പോലീസ് അറസ്റ്റ് ചെയ്തത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
