ഇന്‍ഡ്യയുടെ കോവിഡ് വാക്സിന്‍ ആഗസ്റ്റ് 15 ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും

ന്യൂ ഡല്‍ഹി: കോവാക്സിന്‍ എന്ന് പേരിട്ടിരിക്കുന്ന, ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്സിന്‍ ആഗസ്റ്റ 15-ന് രാജ്യത്തിന് സമര്‍പ്പിക്കും.   ഇന്‍ഡ്യയുടെ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്ന ആഗസ്റ്റ് 15-ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്പോള്‍ വാക്സിന്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും .

ഐസിഎം.ആര്‍വാക്സിന്‍ നിര്‍മ്മാണം അതിന്‍റെ അവസാന ഘട്ടത്തിലാണെന്നാണ് സൂചന. ഐസിഎം.ആര്‍ ഉം സൈഡഡ് കാഡില ലിമിറ്റഡുമായും ചേര്‍ന്ന് ഭാരത് ബയോ ടെക്കാണ്  ഇന്‍ഡ്യയില്‍ വാക്സിന്‍ വികസിപ്പിക്കുന്നത്. ഐസിഎം ആറിന്‍റെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുളള സാര്‍സ് കോവ്-2 വൈറസിന്‍റെ  സാമ്പിളാണ് വാക്സിന്‍ നിര്‍മ്മിക്കുന്നതിനുപയോഗിച്ചത്.

കോവിഡ് വാക്സിന്‍റെ ഉദ്പ്പാദനം വിതരണം വില എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ തീരുമാനിക്കുന്നതിന് വിദഗ്ദ സമിതി ഇന്നലെ നീതി ആയോഗ് അംഗം വികെ പോളിന്‍റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →