Tag
ന്യൂസ് ഡെസ്ക്

ആന്ധ്രപ്രദേശില്‍ വനിതകള്‍ക്കുളള സൗജന്യ ബസ് യാത്രാ പദ്ധതി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തു

അമരാവതി: സംസ്ഥാനവ്യാപകമായി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ‘സ്ത്രീ ശക്തി’ പദ്ധതി ആ​ഗസ്റ്റ് 15 വെള്ളിയാഴ്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തു.’സ്ത്രീ ശക്തി’യുടെ ഭാഗമായി ആന്ധ്രപ്രദേശില്‍ താമസിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും സംസ്ഥാനത്തിന്റെ ഏതുഭാഗത്തേക്കും യാത്ര ചെയ്യാം. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, ഐടി മന്ത്രി നരാ ലോകേഷ് എന്നിവര്‍ സ്ത്രീകള്‍ക്കൊപ്പം ഉദ്ഘാടനയാത്രയില്‍ പങ്കെടുത്തു. ചടങ്ങില്‍ എന്‍ഡിഎ നേതാക്കള്‍ സന്നിഹിതരായിരുന്നു.

എപിഎസ്ആര്‍ടിസിയുടെ കീഴിലുള്ള 11,449 ബസുകളില്‍ 74 ശതമാനം ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം

ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ (എപിഎസ്ആര്‍ടിസി) ഭാഗമായുള്ള അഞ്ച് ബസ് സര്‍വീസുകളില്‍ സൗജന്യയാത്ര ലഭിക്കും. സംസ്ഥാനത്തെ 2.62 കോടി വനിതകള്‍ക്ക് പദ്ധതിയുടെ ഗുണഫലം ലഭ്യമാകും. എപിഎസ്ആര്‍ടിസിയുടെ കീഴിലുള്ള 11,449 ബസുകളില്‍ 74 ശതമാനം ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് നായിഡു നല്‍കിയ ആറ് വാഗ്ദാനങ്ങളിലൊന്നായിരുന്നു വനിതകള്‍ക്കുള്ള സൗജന്യബസ് യാത്ര

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *