കോഴിക്കോട് : ചെക്ക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരിൽ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർഥിനിയെ ആക്രമിക്കാൻ പാഞ്ഞടുത്ത് തെരുവ് നായകൾ. തലനാരിഴക്കാണ് വിദ്യാർഥിനി രക്ഷപ്പെട്ടത്. ആഗസ്റ്റ് 2 ശനിയാഴ്ച്ച വൈകിട്ട് നാലര മണിയോടെയാണ് സംഭവം. ഉമ്മത്തൂർ തൊടുവയിൽ അലിയുടെ മകളായ സജ ഫാത്തിമയെ ആണ് നായകള്‍ ആക്രമിച്ചത്.
പത്താം ക്ലാസ് വിദ്യാർഥിനിയാണ് സജ. സ്കൂള്‍ ബസില്‍ വീടിന് മുന്നിൽ ഇറങ്ങിയ ശേഷം വീട്ടിലേക്ക് കയറാൻ ശ്രമിക്കവെ വീട്ട് മുറ്റത്ത് നിലയുറപ്പിച്ച അഞ്ച് തെരുവ് നായകൾ വിദ്യാർഥിനിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. പെൺകുട്ടി തുറന്ന ഗേറ്റ് അടച്ച് അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി
