ആലപ്പുഴ: കെഎസ്ആര്‍ടിസി ബസില്‍ ബോധംകെട്ടു വീണ യാത്രക്കാരിയുടെ ജീവന് രക്ഷിച്ച് ജനറല്‍ ആശുപത്രിയില്‍ നഴ്സിങ് ഓഫീസറായ ബെന്‍സി ആന്റണി. ജൂലൈ 17 വ്യാഴാഴ്ച ഡ്യൂട്ടി കഴിഞ്ഞ് ബെന്‍സി വീട്ടിലേക്കു മടങ്ങവേയായിരുന്നു സംഭവം. വൈകീട്ട് നാലു മണിയോടെ പള്ളിപ്പുറത്തെ വീട്ടിലേക്കു പോകാന്‍ ബസില്‍ കയറിയയുടനെയായിരുന്നു സംഭവം. യാത്രക്കാരുടെ സഹായത്തോടെ പ്രാഥമിക ചികിത്സ നല്കി. സ്ത്രീക്ക് ബോധം വന്ന ശേഷം ബസില്‍ത്തന്നെ ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി.
തുടര്‍ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.
.
അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച സ്ത്രീക്ക് അടിയന്തര ചികിത്സ നല്കിയ ശേഷം തുടര്‍ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ബെന്‍സി ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിയിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളൂ. ഭര്‍ത്താവ് സിബി. മക്കള്‍: അലക്സ്, ബേസില്‍
