എംഡിഎംഎയുമായി യൂട്യൂബറും ആൺസുഹൃത്തും പിടിയിൽ

കൊച്ചി: എംഡിഎംഎയുമായി യൂട്യൂബറും ആൺസുഹൃത്തും പിടിയിൽ.ഇവരിൽനിന്ന് 22.55 ​ഗ്രാം എംഎഡിഎംഎ.പിടിച്ചെടുത്തു.റിൻസി, യാസിർ അറാഫത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കാക്കനാട്ടെ പാലച്ചുവട്ടിലെ ഫ്ളാറ്റിൽനിന്നാണ് ഇരുവരും പിടിയിലായത്. റിൻസിയും യാസിറും കോഴിക്കോട് സ്വദേശികളാണ്.

നാട്ടിൽത്തന്നെയുള്ള ഒരാളിൽനിന്നാണ് രാസലഹരി വാങ്ങിയതെന്ന് മൊഴി

കസ്റ്റഡിയിലെടുത്ത ഇരുവരേയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇവർക്ക് എവിടെനിന്നാണ് എംഡിഎംഎ ലഭിച്ചതെന്ന അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.നാട്ടിൽത്തന്നെയുള്ള ഒരാളിൽനിന്നാണ് രാസലഹരി വാങ്ങിയതെന്നാണ് ഇരുവരും പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇരുവരും ഫ്ളാറ്റ് വാടകയ്ക്കെടുത്ത് താമസിച്ച് വരികയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →